ഹൃദയമൊരു മണ്‍വീണയായ്‌
മീട്ടുമനുരാഗമായ്‌
അവനിയൊരു സ്വര്‍ലോകമായ്‌
നീയെന്‍ വെണ്‍താരമായ്‌
മാരിവില്ലായ്‌ മായുമോ നീ?
നിശാഗന്ധിപോല്‍ പൂക്കുമോ നീ?
എന്‍ നിലാച്ചില്ലയില്‍ വെണ്‍മലര്‍മൊട്ടുമായ്‌
പൂങ്കാവനം തീര്‍ക്കുവാന്‍ വാ…
നിഴലായ്‌ നടന്നിടാന്‍
വരുമോ കിനാവിലെന്‍ അഴകേ…
രാക്കുയില്‍ പാടുമെന്‍

(ഹൃദയമൊരു)

പുലരിയാം ഹിമകണം വിരലില്‍ തൊടുന്നു
അതു നിന്‍ തലോടലാണോ
സൂര്യതാപം പോലും തേന്‍മഴ പൊഴിക്കും
നീയെന്‍ അരികിലുണ്ടോ
സന്ധ്യാംബരത്തെ ഇമ ചിമ്മാതെ നോക്കുമീ നേരം
രാഗാര്‍ദ്രമാകുമീ രാവിന്റെ കൂട്ടിലിനിയേതോ…
കനവില്‍ നിറഞ്ഞു നിന്‍
കനിവാര്‍ന്നൊരീ മുഖം
ഉയിരേ…..
രാക്കുയില്‍ പാടുമെന്‍

(ഹൃദയമൊരു)


Hridayamoru – My First Home Music Production | Upload Music