Image

പച്ചപ്പട്ടുടുത്ത പ്രകൃതിയല്ലോ ഭൂമിയ്ക്ക്‌ പ്രിയങ്കരി
പകലും പാതിരയും പാരിതിന്ന്‌ കാവലാം പ്രകൃതീ
പ്രപഞ്ചസത്യങ്ങളുൾക്കൊള്ളുന്നൊരവനിതൻ പ്രിയതമേ
പൊറുക്കുവാൻ കഴിയുമോ നിനക്കീ മർത്ത്യന്റെ പാപകേളികൾ?

പുണ്യവതിയാം നിന്നെ ഞാൻ പാപപങ്കിലമാക്കിടുമ്പൊഴും
പുഞ്ചിരി തൂകുന്നതെങ്ങനെ നീ ദേവീ?
പാപികൾ പിച്ചിച്ചീന്തിടുമ്പൊഴും പകരമായ്‌
പൂക്കളും പഴങ്ങളും നീ തരുന്നതെന്തിന്‌?

പഞ്ചഭൂതങ്ങൾക്കുമതീതയാമമ്മേ
എൻ കല്‌മഷം ഞാൻ നിന്നിൽ ഇറക്കട്ടെ…
പവിത്രമാമാ പാദങ്ങളൊന്നു പുണരട്ടെ…
തുച്ഛനാം ഞാൻ നിൻ വെറും ദാസനല്ലോ…

_____________________________________________________________________________
അമ്മേടെ ട്യൂഷന്‍ കുട്ട്യോള്‍ക്ക് വേണ്ടി പരിസ്ഥിതിയെപ്പറ്റി ഒരു കുട്ടിക്കവിത വേണമെന്ന് പറഞ്ഞ് എഴുതാനിരുന്നതാ. അവസാനം കുട്ടിക്കവിതയുമായില്ല കട്ടിക്കവിതയുമായില്ല. ഈ പരുവത്തിലായി..😉